ന്യുനമർദ്ദം ശക്തി പ്രാപിച്ചു, കേരളം തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത | Oneindia Malayalam

2018-03-13 2

കന്യാകുമാരിക്ക് തെക്ക് ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയത്. കേരള തീരത്ത് അതിശക്തമായ ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നും, തിരമാലകൾ മൂന്നു മീറ്റർ വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
Weather forecast; There is a chance for cyclone in Kerala
#Ockhi #Weather #Kanyakumari

Videos similaires